ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകൾ കാലി. കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തെലങ്കാന, ദില്ലി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കാലിയായത്.ഉത്സവ സീസണിൽ ആളുകൾ കൂടുതൽ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ആർബിഐ അറിയിച്ചു. പ്രശ്നം പഠിക്കാൻ കേന്ദ്രം ഉന്നതതലസമിതി രൂപികരിച്ചു.