കൊയിലാണ്ടി : കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് കൊയിലാണ്ടി പൊലീസ്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവന ക്കാരനാണ്.
72,40,000 നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. എ ടി എം കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ അരിക്കുളം കുരുടി മുക്കിൽ വച്ച് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായാണ് പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് ദേശീയ പാതയിൽ കാട്ടില പീടികയിൽ കണ്ടെത്തിയത്.