എ.റ്റി.എം തട്ടിപ്പ് കേസിലെ പ്രതികളായ വിദേശികൾക്ക്  വ്യാജ സിം കാർഡ് തരപ്പെടുത്തി നല്കിയ ആളിനെ  പോലീസ് അറസ്റ്റ് ചെയ്തു

205

കോവളം.തലസ്ഥാനത്തെ എ.റ്റി.എം തട്ടിപ്പ് കേസിലെ പ്രതികളായ വിദേശികൾക്ക്  വ്യാജ സിം കാർഡ് തരപ്പെടുത്തി നല്കിയ ആളിനെ  പോലീസ് അറസ്റ്റ് ചെയ്തു .കോവളം ജംഗ്ഷന് സമീപമുള്ള   കടയുടെ ഉടമ  മുട്ടയ്ക്കാട് കെ എസ് റോഡിൽ അരുണോദയ മന്ദിരത്തിൽ  രഞ്ജിത്ത് കുമാർ (34) ആണ്  കോവളം പോലീസിന്റെ പിടിയിലായത്.  വെള്ളാർ ഉദയസമുദ്രക്ക് സമീപം താമസക്കാരനായ മണികണ്ഠൻ എന്നയാൾ മൊബൈൽ കണക്ഷൻ എടുക്കാൻ നല്കിയ തിരിച്ചറിയൽ  കാർഡ് ഉപയോഗിച്ചാണ്  വിദേശികളായ തട്ടിപ്പുകാർക്ക് വ്യാജ സിം കാർഡ് തരപ്പെടുത്തി നൽകിയത്. സ്വകാര്യ മൊബൈൽ കമ്പനിയുടെ 8089874186 എന്ന നമ്പരാണ് പ്രതികൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നത്. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സിംകാർഡ് തയാറാക്കി കൊടുത്തയാൾ അറസ്റ്റിലായത്.രണ്ട് ദിവസം മുമ്പ് തട്ടിപ്പുകാരായ വിദേശികൾ കോവളത്ത് നിന്നും വാടകക്കെടുത്ത് ഉപയോഗിച്ചിരുന്ന 
 രണ്ട് സ്കൂട്ടറുകള്‍ കോവളത്ത് നിന്നും  പിടികൂടിയിരുന്നു. കോവളം
സ്വദശിയുടെയും ഊരൂട്ടമ്പലം സ്വദേശിയുടെയും പേരിലുള്ള ഡിയോ,ഹോണ്ട ആക്ടീവ  എന്നീ സ്കൂട്ടറുകള്‍ കോവളത്ത് പ്രവര്‍ത്തിച്ചിരുന്ന ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കണ്ടെടുത്തത്.എ.ടി.എം മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന സ്കൂട്ടറുകള്‍ സി.സി.റ്റി.വി ക്യാമറയില്‍ പതിഞ്ഞതാണ് അന്വേഷണം കോവളത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചത്.തട്ടിപ്പുമായി ബന്ധപ്പെട്ട്  കോവളം കേന്ദ്രീകരിച്ച്‌  മറ്റാർക്കെങ്കിലും  ബ ന്ധമുണ്ടോ എന്നതിനെ പറ്റിയും അന്വേഷണം  ഊർജ്ജിതമാക്കിയതായാണ് സൂചന

NO COMMENTS

LEAVE A REPLY