എ.ടി.എം തട്ടിപ്പുകേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന റൊമോനിയന്‍ പൗരന്‍ മരിയന്‍ ഗബ്രിയലിനെ ഇന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തേക്കും. നേരത്തെ തട്ടിപ്പ് നടന്ന തിരുവനന്തപുരം ആല്‍ത്തറയിലെ എ.ടി.എം കൗണ്ടര്‍, തലസ്ഥാനത്ത് വിദേശകള്‍ തങ്ങിയ ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ ഇയാളെ കൊണ്ടുപോയി തെളിവെടുക്കും.
കസ്റ്റഡയില്‍ ലഭിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്നലെയാണ് മരിയന്‍ ഗബ്രിയേലിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷവും മുംബൈയിലെ വിവിധ എ.ടി.എം കൗണ്ടുറുകളില്‍ നിന്ന് വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇപ്പോഴും കേരളത്തിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം വിന്‍വലിക്കുന്നുണ്ട്. ഇത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. മുംബൈയിലെത്തിയ കേരളാ പൊലീസ് സംഘം അവിടെ വ്യാപക തെരച്ചിലാണ് നടത്തുന്നത്. വിദേശികള്‍ തങ്ങുന്ന ഹോട്ടലുകളിലും വിവിധ ബാങ്കുകളിലും പരിശോധന നടത്തുന്ന സംഘം, റൊമാനിയയില്‍ നിന്ന് അടുത്തകാലത്ത് ഇന്ത്യയിലെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.