കോട്ടയ്ക്കല്‍: ഒതുക്കുങ്ങലില്‍ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തകര്‍ത്താണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് സൂചന.എന്നാല്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 8,00900 രുപയാണ് എ.ടി.എമ്മില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നില്‍ ഒരാള്‍ മാത്രമേ ഉള്ളു എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.