പോസ്നാൻ (പോളണ്ട്): യൂറോപ്യൻ രാജ്യമായ പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം. പൊസ്നാൻ നഗരത്തിൽ ട്രാമിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യൻ അംബാസഡർ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.