ന്യൂഡൽഹി: ലോക്‌സഭാ നടപടികൾ നടക്കുന്നതിനിടെ രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു. കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാർക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോർട്ടുകൾ കണ്ണീർവാതകം ക്യാനിലുണ്ടായിരു ന്നതായി സൂചന.
ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഒരു യുവതി അടക്കം നാല് പേർ കസ്റ്റഡിയിലുള്ളതായാണ് റിപ്പോർട്ട്. കൃത്യം നടത്തിയ വരിൽ ഒരു യുവാവിനെ എം.പിമാർ പിടിച്ചുവച്ചു. ഞൊടിയിടയിൽ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടാമത്തെയാളെയും കീഴ്പ്‌പെടുത്തി സഭയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കു കയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷ നിലേക്ക് മാറ്റി. ഇവരെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യും.