ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം.

77

തലശ്ശേരി: ഇന്നലെ രാത്രി ഏകദശം 11.30 മണിക്ക് ശേഷമായിരുന്നു സംഭവം .മാഹി അബേദ്കര്‍ സ്‌കൂളിനു സമീപത്തെ മുക്കുവന്‍ പറമ്പ് കോളനിയിലെ സജേഷിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ മാഹി പള്ളൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം.

വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പള്ളൂര്‍ പോലിസില്‍ പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകരും യുവമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് പ്രജീഷും കഴിഞ്ഞ ദിവസം റോഡരികില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നു സംശയിക്കുന്നു.

NO COMMENTS