കോൺഗ്രസ് നേതാവിന് നേരെ ആക്രമണം ; 2 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

13

കണ്ണൂർ : പാനൂരിൽ കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ അതുൽ കെ. എം. അനിൽകുമാർ പി. ഒകെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരെയും പോലീസ്, കസ്റ്റഡിയിലെടുത്തിരുന്നു.കോൺഗ്രസ് പാനൂർ മണ്ഡലം പ്രസിഡന്റ് ഹാഷിമിനെയാണ് ഇവർ ആക്രമിച്ചത്.

കാലുകൾക്കി ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച പുലർച്ചെ വലിയാണ്ടിപീടികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കാളാംവീട്ടിൽ ജീവൻ വീടിനുനേരേയാണ് അക്രമമുണ്ടായത്. യു.ഡി.എഫിന്റെ നേതൃത്വ ത്തിൽ പൂമരച്ചോട്ടിൽ പ്രതിഷേധപ്രകടനം നടത്തി. വലിയാണ്ടിപീടികയിൽ അക്രമമുണ്ടായ പ്രദേശങ്ങളിൽ ഡി.സി.സി. പ്രസിഡന്റ് അവ്യ. മാർട്ടിൻ ജോർജും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു. ആക്രമത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിഷേധിച്ചു.തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു അക്രമം നടന്നത്.

NO COMMENTS