ഹൈദരാബാദ് : തെലങ്കാനയിലെ ചാണക്യ ഹൈസ്‌കൂളിൽ നിസ്‌കരിച്ച മുസ്ലീം പെൺകുട്ടി കളെ ബജ്‌റംഗദളുകാർ ആക്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ബലമായി സ്‌കൂളിൽ പ്രവേശിച്ച ബജ്‌റംഗദളുകാർ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പരാതി അയച്ചതായി കുട്ടികൾ പറഞ്ഞു.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.