ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നു സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.