കോല്‍ക്കത്ത: കോല്‍ക്കത്തയിലെ ഹൗറ മാര്‍ക്കറ്റില്‍ തിങ്ങി നിറഞ്ഞ ജനത്തെ, സാമൂഹിക അകലം പാലിച്ച് നിര്‍ത്താനും നിരീക്ഷിക്കാനും ശ്രമിക്കുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തരായ ജനക്കൂട്ടം പോലീസിന് നേരെ കല്ലുകള്‍ എറിയുകയും ഓടിക്കുകയും ചെയ്തു.
സമീപത്തെ പോലീസ് ഔട്ട്പോസ്റ്റിലാണ് ഇവര്‍ രക്ഷതേടിയത്. എന്നാല്‍ ഔട്ട്പോസ്റ്റിന് നേരെയും ജനക്കൂട്ടം കല്ലെറിഞ്ഞു. രണ്ട് പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.സംസ്ഥാനത്ത് ജനക്കൂട്ടം പോലീസുദ്യോഗസ്ഥരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുന്ന സാഹചര്യം നിരവധിയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് ഹൗറ. സംസ്ഥാനത്തെ 697 കോവിഡ് കേസുകളില്‍ 79ഉം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇവിടെയാണ്.