വയോധികയുടെ തലയ്ക്കടിച്ച്‌ മാല മോഷ്ടിക്കാന്‍ ശ്രമം

177

കായംകുളം: വയോധികയുടെ തലയ്ക്കടിച്ച്‌ മാല മോഷ്ടിക്കാന്‍ ശ്രമം. പരിക്കേറ്റ പുതുപ്പള്ളി ചാലായില്‍ തെക്കതില്‍ സുധാമണി(65)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെ വിളക്കു കത്തിച്ച ശേഷം വീടിനകത്തേക്കു കയറുമ്ബോഴാണ്, ഒളിഞ്ഞു നിന്ന മോഷ്ടാവ് തലയ്ക്കടിച്ച ശേഷം മാല മോഷ്ടിക്കാന്‍ ശ്രമിച്ചത്.

നാലര പവനോളം വരുന്ന മാലയുടെ കുറച്ചു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്.ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സുധാമണിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മക്കള്‍ സ്ഥലത്തില്ലാത്തതിനാല്‍ സുധാമണി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. മോഷ്ടാവിനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് സുധാമണി പറഞ്ഞു. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS