കാസര്‍കോട് : വനിതാ-ശിശുക്ഷേമ വകുപ്പിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള ‘ശ്രദ്ധ’ ബോധവത്കരണ സെമിനാര്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കെതിരെയുള ലൈംഗീക, പീഡന നിയമങ്ങളെ കുറിച്ചും വനിതകള്‍ക്കായുളള സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിതയും പോക്‌സോ നിയമത്തെയും കുട്ടികള്‍ക്കായുള്ള വിവിധ പദ്ധതികളെയും കുറിച്ച് ശിശുക്ഷേമ ഓഫീസര്‍ സി.എ ബിന്ദുവും ക്ലാസെടുത്തു.
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും വൈദ്യസഹായവും പൊലീസ് സഹായവും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.ടി. കൃഷ്ണപ്രിയ പരിചയപ്പെടുത്തി.