കൊറോണ പിടിപെട്ടവരുടെയോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയോ കൈയിലെ സ്രവങ്ങള്‍ ഹാന്‍ഡില്‍ ബാറുകളിലോ കമ്ബികളിലോ പറ്റിപ്പിടികാൻ സാധ്യതയുള്ളതിനാൽ യാത്രകള്‍ക്ക് പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക. ബസ്, ബോട്ട്, തീവണ്ടി എന്നിവയുടെ ഹാന്‍ഡില്‍ ബാറുകളിലും കൈപിടിക്കുന്ന കമ്പികളിലും വൈറസുകള്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. എ.സി. ബസുകളിലും തീവണ്ടികളിലുമാണ് ഇതിനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യാത്രക്കാര്‍ സ്പര്‍ശിക്കുകയും പിന്നീട് മൂക്ക്, കണ്ണ്, വായ എന്നീ ഭാഗങ്ങളില്‍ കൈകൊണ്ട് പിടിക്കുകയും ചെയ്യുമ്ബോള്‍ രോഗം പടരും. ഇത് കണക്കിലെടുത്ത് വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ രോഗാണുമുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഒരുലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ ബ്ലീച്ചിങ്പൗഡറിട്ട് തയ്യാറാക്കിയ ലായനിയില്‍ മുക്കിയതുണി ഉപയോഗിച്ച് യാത്രക്കാര്‍ കൈപിടിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കണം. എന്നാല്‍ എപ്പോഴും സര്‍വീസ് നടത്തുന്ന ബസുകളിലും തീവണ്ടികളിലുംമറ്റും ഇത് പ്രായോഗികമല്ല. രാത്രി സര്‍വീസ് പൂര്‍ത്തിയാക്കുമ്ബോള്‍ വെള്ളമൊഴിച്ചുള്ള പതിവ് വൃത്തിയാക്കലേ നടക്കുന്നുള്ളൂ.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
പൊതുവാഹനങ്ങളിലെ കമ്ബികളും സീറ്റുകളും ദിവസം രണ്ടുതവണയെങ്കിലും ബ്ലീച്ചിങ്പൗഡര്‍ ലായനി ഉപയോഗിച്ച് തുടയ്ക്കണം.
വീട്ടിലെത്തിയ ഉടനെ സോപ്പുപയോഗിച്ച് കൈകള്‍ കഴുകണം.
പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ വീട്ടില്‍ വന്നാലുടന്‍ കുട്ടികളെ എടുക്കുകയോ പ്രായമായവരെ പരിചരിക്കുകയോ ചെയ്യരുത്.
യാത്രചെയ്യുന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങള്‍ കുളിച്ചതിനുശേഷം വീണ്ടും അണിയരുത്.
ബി. പദ്മകുമാര്‍, പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്