അവസാനഘട്ട ഒരുക്കങ്ങളുമായി ആറ്റുകാൽ പൊങ്കാല മഹോത്സവം
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഏഴാം ദിനത്തിൽ അവസാനഘട്ട ഒരുക്കങ്ങളുമായി ക്ഷേത്രവും ക്ഷേത്രപരിസരവും നിരവധി ഭക്തർ ഭക്തി നിർഭരാമായ പൊങ്കാല മഹോത്സവതിനെത്തി.പൊങ്കാല ആറ്റുകാൽ അമ്മയുടെ തിരുനാടയിൽ തന്നെ ഇടണമെന്ന ആഗ്രഹവുമായി നിരവധി ഭക്തർ ഇപ്പോൾ തന്നെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.പൊങ്കാലക്കുള്ള അടുപ്പ് ക്ഷേത്രാങ്കണത്തിൽ ഇട്ടു കഴിഞ്ഞു. പൊങ്കാലയ്ക്കു ഉപയോഗിക്കുന്ന എല്ല സാധനങ്ങളും ക്ഷേത്ര പരിസരതുതന്നെ ലഭിക്കുന്നു . അവയൊക്കെ വാങ്ങുന്നതിന്റെ തിരക്കിലാണ് എല്ലാവരും.കൊടും ചൂടിനെ പോലും വകവെക്കാതെ ഭക്തർ പൊങ്കാല ഇടുവനുള്ള സ്ഥലം നോക്കുവായിരുന്നു.പൊങ്കല മഹോത്സവത്തിനായി ക്ഷേത്രവും ഭക്തരും തയ്യാറായി കഴിഞ്ഞു.
റിപ്പോർട്ടർ : തെന്നൽ കെ സത്യൻ