തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു എക്‌സൈസ് വകുപ്പിന്റെ സജീവ സാന്നിധ്യം അറിയിച്ചുകൊണ്ട് ലഹരിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലഹരി ‘വിമുക്തി’ എന്ന പേരിൽ ഒരു സ്റ്റോൾ ക്ഷേത്രപരിസരത്തു ആരംഭിച്ചിരിക്കുന്നു.കേരള സർക്കാരും എക്‌സൈസ് വകുപ്പും ചേർന്നു പൊതുജന പങ്കാളിത്തതോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വിമുക്തി.തികച്ചും വത്യാസമായാണ് ഈ കർമ്മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .
കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നത്തിനായി വിവിധതരത്തലു ള്ള കളികളും ഇവിടെ നടത്തുന്നുണ്ട്.വിജയിക്കുന്ന മത്സർത്ഥികൾക്ക് ആകർഷണമായ സമ്മാനങ്ങൾ നൽകുന്നുണ്ട്.ഇതോടൊപ്പം ലഹരി വിമുക്ത കേരളത്തിനായി വിവിധതരത്തിലുള്ള ബോധവൽക്കരണ പോസ്റ്ററുകളും ഉൾപെടുത്തിയിരിക്കുന്നു.ആറ്റുകാൽ പൊങ്കാലയ്ക്കു എത്തുന്നവർക്ക് ഇതു തികച്ചും വത്യാസമായ ഒരു അനുഭവമായിരിക്കും.ഏറെ വത്യാസ്ഥമായ എക്‌സൈസ് വകുപ്പിന്റെ ഈ സ്റ്റോൾ ഇപ്പോൾ തന്നെ ജനശ്രദ്ധ ആകർഷിചിരിക്കുന്നു.