ആറ്റുകാല്‍ പൊങ്കാല ഇന്ന് ; ഭക്തജനത്തിരക്കില്‍ തലസ്ഥാനം

227

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. പൊങ്കാലയിടാനുള്ള ഭക്തരെ കൊണ്ട് തലസ്ഥാനം നിറഞ്ഞുകവിഞ്ഞു. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ക്ഷേത്ര പരിസരവും നഗരവീഥികളുടെ പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. കടുത്ത ചൂടു വകവയ്ക്കാതെ ദേവിയ്ക്കായി പൊങ്കാലയര്‍പ്പിക്കാനായി സ്ത്രീകള്‍ അവസാനവട്ട ഒരുക്കത്തിലാണ്. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 10.45ന് ആണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകരും പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും. പിന്നീട് ഭക്തരുടെ നൂറുകണക്കിന് അടുപ്പുകളിലേക്കും തീപടരുന്നതോടെ നഗരം യാഗശാലയായിമാറും. രണ്ടേ കാലിനാണ് പൊങ്കാല നിവേദ്യം. ക്ഷേ്ത്ര ഭരണസമിതിയും നഗരസഭയും വിവിധ സര്‍ക്കാര്‍വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാലയാണ് ഇത്തവണ. . കെഎസ് ആര്‍ടിസിയും റെയില്‍യും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
ഭക്തര്‍ക്ക് മികച്ച സേവനം ചെയ്യുന്ന മൂന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ കമാണ്ടോകളെ അടക്കം നിരത്തിയുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചുകഴിഞ്ഞു. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. തിരക്ക് കണക്കിലെടുത്ത് ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY