ആറ്റുകാൽ പൊങ്കാല മഹോത്സവം 2019 ; “കരുതിവയ്ക്കാം വരും തലമുറയ്ക്കായി ” ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടി സജ്ജമാക്കി.

407

തിരുവനന്തപുരം :ആറ്റുകാൽ ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു “കരുതിവയ്ക്കാം വരും തലമുറയ്ക്കായി “എന്ന ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടി ആറ്റുകാൽ ക്ഷേത്ര അങ്കണത്തിൽ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസ്സിലാകുന്ന രീതിയിലാണ് ബോധവൽക്കരണം നടത്തുന്നത്. പ്രകൃതിയിൽ നിന്നും നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ വരും തലമുറയ്ക്ക് കൂടി കരുതി വയ്‌ക്കേണ്ടതുണ്ട് നാം ഓരോരുത്തരുടേയും കടമയാണ്. വൈദുതി നീതിയുക്തമായും കാര്യക്ഷമമായും ഉപയോഗിച്ച് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രധമാം വിധം ലഭ്യമാക്കണം. ലൈറ്റിങ്, ഫാൻ, ഫ്രിഡ്ജ്, ഇസ്തിരിപെട്ടി, ടെലിവിഷൻ, കമ്പ്യൂട്ടർ, എയർകണ്ടീഷൻ തുടങ്ങിയവയുടെ അമിത ഉപയോഗത്തെ കുറിച്ചും നമ്മുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന വൈദ്യുതിയുടെ ദുരുപയോഗത്തെ കുറിച്ചും നാം ബോധവാൻമാരാകേണ്ടതുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി നമ്മുടെ പക്കലെത്തിക്കാനായി 2യൂണിറ്റ് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കേണ്ടതായി വരുന്നുണ്ട്. അതിനാൽ ഊർജം ലാഭിക്കുന്നതാണ് ഉല്പാദിപ്പിക്കുന്നതിനേക്കാൾ മെച്ചം.

അതിനാൽ വൈദ്യുതി ഉപയോഗത്തിൽ നാം അതീവ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ വരും തലമുറയ്ക്ക് എന്തെങ്കിലും കരുതി വയ്ക്കനാവു

NO COMMENTS