തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ആറാം ദിനത്തില്‍ ഭക്തര്‍ക്ക് ആസ്വാദ്യമായത് ഭക്തിഗാനമേള. അംബിക വേദിയിലും അംബാലിക വേദിയിലുമായി നടന്ന ഗാനമേളയില്‍ വിവിധ ഭാഷയിലുള്ള ഭക്തിഗാനങ്ങള്‍ ഭക്തര്‍ക്ക് ആസ്വദിക്കാനായിഗാനമേളയില് ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചത് ജന്മന അംഗപരിമിതയായ സൗമ്യയുടെ ആലാപനമായിരുന്നു. മലയാളം, തമിഴ് ഭാഷകളിലെ ഗാനങ്ങളായിരുന്നു തനത് ശൈലിയില്‍ സൗമ്യ വേദിയില്‍ അവതരിപ്പിച്ചത്. അംബിക വേദിയിയില്‍ ജ്യോതി രാഗ സംഘം നടത്തിയ ഗാനമേളയിലായിരുന്നു സൗമ്യയുടെ ആലാപനം.
രാവിലെ പതിനൊന്നിന് ആരംഭിച്ച ഗാനമേള ഉച്ചവരെ നീണ്ടു.അംബാലിക വേദിയില്‍ നടന്ന ഗാനമേളയും ഭക്തര്‍ നന്നായി ആസ്വദിച്ചു. ബുധനാഴ്ച രാവിലെയാണ് പൊങ്കാല.