തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ ആചാരങ്ങളിൽ ഒന്നാണ് കുത്തിയോട്ടത്തിനെത്തിയ കുരുന്നുകൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.കഴിഞ്ഞ അഞ്ചു ദിവസങ്ങൾ ദിവസങ്ങളയി ഇവർ ക്ഷേത്ര ത്തിലാണ് താമസം.വൈകുന്നേരം നാലുമണിയോട് കുടി മാതാപിതാക്കളെ കാണുവാനായി എല്ലാ കുട്ടികളും ഓടി എത്തും.ചിലർ പരിഭവും സന്തോഷവും പ്രകടിപ്പിക്കും.ആറ്റുകാൽ മഹോത്സവത്തിലെ പ്രധാന ചടങ്ങാണ് കുത്തിയോട്ടം ഈ തവണ 815 കുട്ടികളാണ് കുത്തിയോട്ടാത്തിൽ പങ്കെടുക്കുന്നത്.12 വയസിൽ താഴെയുള്ള ആണ്കുട്ടികളാണ് ഇതിനായി തയ്യാർ എടുക്കുന്നത്. പ്രാർഥന മണ്ഡപത്തിൽ ഏഴ് ദിവസം ഇവർ കഴിയുന്നു.ആയിരത്തിഎട്ടു നമസ്കാരം ഈ കുട്ടികൾ ദേവിക്കു മുൻപിൽ ചെയ്യണമെന്നണ് ആചാരം.പൊങ്കാല ദിവസം ദേവിയുടെ എഴുന്നള്ളത്തിനു അകമ്പടി ആയിട്ടാണ് കുത്തിയോട്ടാ കുട്ടികൾ പോകുന്നത്.
റിപ്പോർട്ടർ ; തെന്നൽ കെ സത്യൻ