തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ആറ്റുകാൽ ക്ഷേത്രവും പരിസരവും ജനപ്രവാഹത്തിൽ നിറഞ്ഞു. എങ്ങും ഭക്തി സാന്ദ്രമായ അന്തരീക്ഷം. അമ്മമാരെല്ലാം പൊങ്കാല ഇടാനുള്ള സ്ഥലം ഒരുക്കുന്ന തിരക്കിലാണ്. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് ജാതി മത വ്യത്യാസം ഇല്ലാതെ പൊങ്കാല ഇടനായി ഭക്തജനങ്ങൾ എത്തി.തലസ്ഥാന നഗരിയിൽ ബസിലും ട്രെയിനിലും എത്തുന്ന ഭക്തജനങ്ങൾ കൂട്ടമായി ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുകയാണ്. ഭക്ത ജനങ്ങളെ നിയന്ത്രിക്കാനും, സുരക്ഷ ഉറപ്പാക്കാനും പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതലും വനിതാ പോലീസിന്റെ സാനിധ്യമാണ് കാണാൻ കഴിയുന്നത്. പൊങ്കാലക്ക് ആവശ്യമായ സാധങ്ങൾ വാങ്ങുന്നത്തിനും നല്ല തിരക്കാണ് അനുഭവപെടുന്നത്…….
റിപ്പോർട്ടർ.ഷിജു എസ് രാജൻ