തിരുവനന്തപുരം : സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ സെപ്റ്റംബർ 24ന് ഏകദിന സെമിനാർ നടത്തുന്നു. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്‌സേഷൻ കാമ്പസിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കുന്ന സെമിനാറിൽ ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വിഷയാവതരണം നടത്തും.
പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റെയും ചാരിറ്റബിൾ എൻഡോവ്‌മെൻറ് സോഫ്റ്റ്‌വെയറിന്റെയും പ്രകാശനം ധനകാര്യ അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷി നിർവഹിക്കും. ആസൂത്രണ ബോർഡ് അംഗം ഡോ: കെ.എൻ. ഹരിലാൽ സംബന്ധിക്കും. ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഡി. സാങ്കി സ്വാഗതവും ജോയൻറ് ഡയറക്ടർ ക്ലിന്നീസ് ജെ. മാത്യൂസ് നന്ദിയും പറയും.