അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഇടപാട് ; മിഷേല്‍ സോണിയയുടെയും രാഹുലിന്റെയും പേരു പറഞ്ഞെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

263

ന്യൂഡല്‍ഹി : അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും പേര് പറഞ്ഞെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പാട്യാല ഹൗസ് കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്തുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തല്‍ എന്ന് വ്യക്തമാക്കിയില്ല. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മിഷേലിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇ ഡിയുടെ വെളിപ്പെടുത്തല്‍. മിഷേലിന്റെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കി.

ബിജെപിയുടെ തിരക്കഥ അനുസരിച്ചാണ് ക്രിസ്റ്റിയന്‍ മിഷേല്‍ സോണിയയുടെ പേര് പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍ പി സിംഗ് പറഞ്ഞു. ഒരു കുടുംബത്തിന്റെ പേര് പറയാന്‍ മിഷേലിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS