അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസില്‍ ഇടനിലക്കാരനെതിരെ ജാമ്യമില്ലാ വാറണ്ട്

281

ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസില്‍ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ജെയിംസ് ക്രിസ്റ്റ്യന്‍ മിഷേലിന് ദില്ലി പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്നാണ് നടപടി. ക്രിസ്റ്റ്യന്‍ മിഷേല്‍ രൂപീകരിച്ച കമ്പനിയായ മീഡിയ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടര്‍മാര്‍ അടുത്തമാസം 22ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

NO COMMENTS

LEAVE A REPLY