യാങ്കൂണ്‍: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതായി മ്യാന്മര്‍ നേതാവ് ആംഗ് സാന്‍ സൂകി. പ്രശ്നത്തില്‍ രാജ്യാന്തര നിരീക്ഷണങ്ങളെ ഭയക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി കോഫി അന്നന്‍ ശിപാര്‍ശകള്‍ നടപ്പാക്കും. റാഖൈനില്‍ നിയമവാഴ്ച ഉറപ്പാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റാഖൈനില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്തതിന്റെ കാരണം പരിശോധിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികളുടെ പരിശോധനാ പ്രക്രിയകള്‍ ഉടന്‍ തുടങ്ങും. രാജ്യത്തെ ഭൂരിഭാഗം റോഹിംഗ്യന്‍ മുസ്ലിം ഗ്രാമങ്ങളിലും അക്രമമില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സൂകി നിലപാട് വ്യക്തമാക്കിയത്.