മ്യാൻമർ : സിവിലിയൻ നേതാവ് ഓങ് സാന്‍ സൂ ചിക്കു നല്‍കിയ സമാധാന നൊബേല്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്നു നൊബേല്‍ ഫൗണ്ടേഷന്‍. മ്യാന്‍മര്‍ സൈന്യം വംശീയ ഉന്‍മൂലന ലക്ഷ്യത്തോടെ രോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തിയപ്പോള്‍ സൂ ചി ഇടപെട്ടില്ലെന്ന് ഐക്യരാഷ്ട്രസംഘടനയുടെ അന്വേഷണം സംഘം റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണു സൂ ചിക്ക് 1991ല്‍ നല്‍കിയ സമാധാന നൊബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നത്.