ആര്‍ച്ചറുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയ മുട്ടുമടക്കി – ഒന്നാമിന്നിങ്സ് 179 റണ്‍സിന് അവസാനിച്ചു.

149

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിന്റെ ഒന്നാമിന്നിങ്സ് 179 റണ്‍സിന് അവസാനിച്ചു. ജോഫ്രെ ആര്‍ച്ചറുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ മുട്ടുമടക്കി. 45 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ്ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.

ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനെ വാര്‍ണറും ലെബുഷെയ്നും ചേര്‍ന്നാണ് കരകയറ്റിയത്. രണ്ട് വിക്കറ്റിന് 136 എന്ന സ്‌കോറില്‍ നിന്നാണ് കേവലം 43 റണ്‍സ് എടുക്കുന്നതിനിടയിലാണ് എട്ട് വിക്കറ്റ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. വാര്‍ണര്‍ക്കും ലെബുഷെയ്നും പുറമെ ടിം പെയ്‌നും(11) മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. 251 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം.

രണ്ടാം ടെസ്റ്റ് സമനിലയിലായി. ആകെ അഞ്ചു ടെസ്റ്റുകളാണ് ആഷസ് പരമ്ബരയിലുള്ളത്. അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലെബൂഷെയ്ന്‍ (74) ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (61) എന്നിവര്‍ക്ക് മാത്രമാണ് ചെറുത്തുനില്‍ക്കാനായത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടിചേര്‍ത്തു. മര്‍ക്കസ് ഹാരിസ് (എട്ട്) ഉസ്മാന്‍ ഖവാജ (എട്ട്),ട്രവിസ് ഹെഡ് (പൂജ്യം) മാത്യു വെയ്ഡ് (പൂജ്യം), ടിം പെയ്ന്‍ (11) ജെയിംസ് പാറ്റിന്‍സന്‍ (രണ്ട്) പാറ്റ് കമ്മിന്‍സ് (പൂജ്യം) നേതന്‍ ലിയോണ്‍ (ഒന്ന്) എന്നിങ്ങനെയാണ് ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍. മഴ പെയ്തതിനാല്‍ ആദ്യദിന ത്തില്‍ 52 ഓവറാണ് കളി നടന്നത്.

NO COMMENTS