ഓട്ടോ, ടാക്സി, തൊഴിലാളികൾ പണിമുടക്ക് 30 ന്

56

തിരുവനന്തപുരം: ഓട്ടോ, ടാക്സി, തൊഴിലാളികൾ ഡിസംബർ 30-ന് പണിമുടക്കും. വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക, ഇ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധ മാക്കുക ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുമായി 24 മണിക്കൂറാണ് പണിമുടക്ക്.നടപടിയുണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ കെ.എസ്. സുനിൽ കുമാർ അറിയിച്ചു.

മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികളാണ് 30 നു പണിമുടക്കുന്നത്.

NO COMMENTS