ഓട്ടോറിക്ഷ ഫെയർ മീറ്റർ റീസെറ്റിംഗ് നിരക്ക് ഏകീകരിക്കും

121

തിരുവനന്തപുരം : ഫെയർ ചാർജ് വർധനവിന് ആനുപാതികമായി ഓട്ടോറിക്ഷ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിന് നിരക്ക് ഏകീകരിക്കാൻ സർക്കാർ തീരുമാനമായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വിളിച്ചു ചേർത്ത ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെയും ലൈസൻസികളുടെയും യോഗത്തിലാണ് തീരുമാനം.

മീറ്റർ റീസെറ്റ് ചെയ്യുന്നതിന് ഇനി സംസ്ഥാനമൊട്ടാകെ 300 രൂപയും സ്റ്റാംപിംഗ് ഫീ 60 രൂപയുമായിരിക്കും. അമിത ഫീസ് ഈടാക്കുന്ന ലൈസൻസികൾക്കെതിരെ നടപടി സ്വീകരിക്കാൻ ലീഗൽ മെട്രോളജി കൺട്രോളറെ സർക്കാർ ചുമതലപ്പെടുത്തി.

NO COMMENTS