കാസറഗോഡ് : കേരള ചുമട്ട്‌തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി നോക്കുകൂലിക്കെതിരെ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ഷേമബോര്‍ഡ് സംസ്ഥാന കമ്മിറ്റി അംഗം കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസറും ക്ഷേമബോര്‍ഡ് ചെയര്‍മാനുമായ എന്‍.വി ഷൈജീഷ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ പി.വത്സലന്‍ ക്ലാസിന് നേതൃത്വം നല്‍കി.
ശിരസ്തദാര്‍ ശ്രീജയ, ജില്ലാ കമ്മിറ്റി അംഗങ്ങളിലെ തൊഴിലുടമ പ്രതിനിധികളായ കെ.ജെ ജോസ്, യൂസഫ് ഹാജി, രാഘവന്‍ വെളുത്തോളി, കെ.സതീശന്‍, തൊഴിലാളി പ്രതിനിധികളായ കെ.വി.കുഞ്ഞികൃഷ്ണന്‍, ടി.വി ജയചന്ദ്രന്‍, ടി.വി കുഞ്ഞിരാമന്‍, കെ.എ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.എ അനീഷ് സ്വാഗതവും കാസര്‍കോട് അസി. ലേബര്‍ ഓഫീസര്‍ എം ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ നോക്കു കൂലിക്കെതിരെ പ്രതിജ്ഞയെടുത്തു. പരിപാടിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വേതനം നേടിയ നീലേശ്വരം ഉപകാര്യാലയത്തിനു കീഴിലെ തൊഴിലാളിയായ കെ. അശോകന് ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.