പ്രാദേശിക തലത്തില്‍ ബോധവത്ക്കരണം ശക്തമാക്കും

21

കാസറഗോഡ് : കോവിഡ് 19 വ്യാപനത്തിനെതിരെ പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ജില്ലാതല ഐ ഇ. സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. സമ്പര്‍ക്ക രോഗവ്യാപനം നിയന്ത്രിക്കാന്‍ മുന്‍സിപ്പല്‍ – പഞ്ചായത്ത് തലത്തില്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രചരി പ്പിക്കാന്‍ പ്രചാരം നിര്‍മിക്കാന്‍ ആരോഗ്യ വിഭാഗം ജില്ലാ മാസ് മീഡിയ ഓഫീസറെ ചുമതലപ്പെടുത്തി ഹയര്‍ സെക്കണ്ടറി പ്രവേശന ചുമതലയുള്ള അധ്യാപകരേയും പത്താം ക്ലാസ് സേ പരീക്ഷ ചുമതലയുള്ള അധ്യാപകരെയും താത്കാലികമായി മാഷ് പദ്ധതിയുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ മാഷ് പദ്ധതി ചുമതലകളില്‍ നിന്ന് ഒഴിവാക്കില്ല. സി എഫ് എല്‍ടിസി ഡാറ്റാ എന്‍ട്രി ചുമതല വഹിക്കുന്ന അധ്യാപകര്‍ കൊറോണ രോഗികളുമായും നേരില്‍ ബന്ധപ്പെടേണ്ടതില്ലെന്നും ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മതിയെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

NO COMMENTS