ആക്സിസ് ബാങ്കില്‍ 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി

241

നോയിഡ • നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ വ്യാജ നിക്ഷേപം കണ്ടെത്തി. 20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടുക്ക് ബ്രാഞ്ചുകളുള്ള ആക്സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.

NO COMMENTS

LEAVE A REPLY