ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തടയുന്നവരുടെ തലവെട്ടുമെന്ന് ബിജെപി നേതാവ് രാജാ സിങ് പറഞ്ഞു. ഹൈദരാബാദില്‍ നിന്നു ബിജെപി എംഎല്‍എയാണ് രാജാ സിങ്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് എതിരേ സംസാരിക്കുന്നവരെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത്തരക്കാര്‍ ആരായാലും തലയെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഇദ്ദേഹം മുമ്ബും വിവാദമായ പ്രസ്താവന നടത്തിയ വ്യക്തിയാണ് രാജാ സിങ്. ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ മുഹമ്മദ് അഖ്ലാഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ 2015 ഡിസംബറിലായിരുന്നു പഴയ വിവാദ പ്രസ്താവന. പശു സംരക്ഷണത്തിന് വേണ്ടി അഖ്ലാഖിന്റെ മനസുള്ളവരെ കൊല്ലാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു രാജാ സിങ് പറഞ്ഞത്. പശു സംരക്ഷണത്തിന് വേണ്ടി ജീവന്‍ നല്‍കാനും ജീവന്‍ എടുക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.