അയോധ്യകേസ് അന്തിമ വിധി – സമാധാനം പാലിക്കുമെന്ന് സര്‍വ്വകക്ഷി യോഗം.

102

തിരുവനന്തപുരം : ബാബറി മസ്ജിദ് -രാമജ•-ഭൂമി തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്ന പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ സര്‍വ്വകക്ഷി സമാധാന യോഗം ചേര്‍ന്നു. വിധി എന്തുതന്നെയായാലും സമാധാനപാലനത്തിന് ജില്ലയിലെ എല്ലാ വ്യക്തികളും സംഘടനകളും സഹകരിക്കണ മെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. സമാധാനം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. വ്യാജ ഐ.ഡി. ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണം നിരീക്ഷിക്കുകയും നടപടി യെടുക്കുകയും ചെയ്യും. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മതമേലധ്യക്ഷ•ാരും യോഗത്തില്‍ പങ്കെടുത്തു.

സുപ്രീംകോടതി വിധി യുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. നമ്പര്‍ 0471 2730045, 2730067.

പ്രധാന യോഗ തീരുമാനങ്ങള്‍

ജില്ലയില്‍ പ്രാദേശിക തലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാംസ്‌ക്കാരിക സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സമാധാന കമ്മിറ്റികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കണം. അതതു പോലീസ് സബ് ഡിവിഷനുകളില്‍ ഡി.വൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സമാധാന യോഗം വിളിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിശകലനം ചെയ്യുകയും വേണം.

പോലീസ് സബ് ഡിവിഷനുകളിലെ യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അതത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ സമാധാനകമ്മിറ്റികള്‍ രൂപീകരിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും വേണം.

കോടതി വിധി അതിന്റെ ശരിയായ അന്തസത്തയില്‍ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ മതമേലധ്യക്ഷ•ാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മാധ്യമ പ്രതിനിധികളും ശ്രദ്ധിക്കണം. വ്യാജ ഐ.ഡി. ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നത് ജില്ലാ പോലീസ് മേധാവിമാര്‍ സൈബര്‍ വിഭാഗം വഴി അടിയന്തര നിരീക്ഷണം ഏര്‍പ്പടുത്തുകയും നടപടി സ്വീകരിക്കുകയും വേണം.

ചാനല്‍ ചര്‍ച്ചകളില്‍ കോടതി വിധിയുടെ വിശകലനം ഒഴിവാക്കുന്നത് ഉചിതമായിരിക്കും. റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണം.ജില്ലയിലെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന പ്രദേശങ്ങളില്‍ പോലീസ് പിക്കറ്റ് അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

അടിയന്തരസാഹചര്യത്തില്‍ ജില്ലയില്‍ ഡ്രൈഡേ പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി സ്വീകരിക്കുന്ന മുന്‍കരുതലുകളും ആക്ഷന്‍ പ്ലാനുകളും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറെ അറിയിക്കണം.

NO COMMENTS