ആയുര്‍വേദ കോവിഡ് 19 റണ്‍സ്‌പോണ്‍സ് സെല്‍് പ്രവര്‍ത്തനമാരംഭിച്ചു.

93

കാസരഗോഡ് :ആയുര്‍വേദ കോവിഡ് 19 റണ്‍സ്‌പോണ്‍സ് സെല്‍് പ്രവര്‍ത്തന മാരംഭിച്ചു.ജില്ലയില്‍ ആയുര്‍വേദ കോവിഡ്-19 റസ്‌പോണ്‍സ് സെല്ല് നിലവില്‍ വന്നു. കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ചികിത്സ, പുനരധിവാസം എന്നിവയില്‍ ജില്ലാടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഈ സെല്ലായിരിക്കും

ഭാരതീയ ചികിത്സാവകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ ഡോവിഡ്, ചെയര്‍പേഴ്‌സണായും, പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇന്ദു ദിലീപ് ജില്ലാ കോ- ഓര്‍ഡിനേറ്ററായും ഉള്ള സെല്ലാണ് നിലവില്‍ വന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍ ,നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത്ത് കുമാര്‍. കെ.സി, കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. ടി.കെ. വിജയകുമാര്‍, കാഞ്ഞങ്ങാട് പി. എന്‍ പണിക്കര്‍ ആയര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രോഫസറായ ഡോ. മിര്‍ഡാസ്, എ എം എ ഐയുടെ ജില്ലാ പ്രസിഡണ്ട് ഡോ. ജി.കെ. സീമ, ഡോ. താരാദാസ്, ഡോ. ശ്യാം പ്രസാദ് ബേക്കല്‍, എന്നിവര്‍ അംഗങ്ങളാണ്. .

ആയുര്‍രക്ഷാ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും ആയുര്‍രക്ഷാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐഎസ് എം) ഡോ. സ്റ്റെല്ലാ ഡോവിഡ് അറിയിച്ചു.

NO COMMENTS