ആയുർവേദ സിദ്ധ യുനാനി വിഭാഗങ്ങളുടെ സമഗ്ര വികസനം:നിർദ്ദേശങ്ങൾ 30 വരെ സമർപ്പിക്കാം

45

ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങളിൽ ചേർക്കുന്ന അസംസ്‌കൃത ഔഷധങ്ങളുടെ (അങ്ങാടി പച്ചമരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കാൻ ഡ്രഗ്‌സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറെടുക്കുന്നു. ഇതിലേക്കായി പൊതുജനങ്ങൾക്കും പ്രായോഗിക പരിജ്ഞാനമുള്ളവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ മാസം 30 വരെ സമർപ്പിക്കാം.

വിലാസം: ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം), ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ (ആയുർവേദം) കാര്യാലയം, ആരോഗ്യഭവൻ, എം.ജി. റോഡ്, തിരുവനന്തപുരം-695001, ഇ-മെയിൽ:   dcayur@gmail.com. ഫോൺ: 0471-2335393.

NO COMMENTS