ആയുർവേദ കർക്കിടക ചികിത്സ മിതമായ നിരക്കിൽ

407

തിരുവനന്തപുരം : സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ കേരള സ്റ്റേറ്റ് പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം പേരൂർക്കട, തൃശൂർ അഞ്ചേരി എന്നിവിടങ്ങളിലെ പഞ്ചകർമ്മ ചികിത്സാ കേന്ദ്രങ്ങളിൽ ആയുർവേദ കർക്കിടക ചികിത്സ സേവനങ്ങൾ മിതമായ നിരക്കിൽ ലഭിക്കും. പതിനൊന്നു ഔഷധ ചൂർണങ്ങൾ അടങ്ങിയ കർക്കിടക കഞ്ഞികൂട്ടും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും 0471-2430644, 9249948899 പേരൂർക്കട), 0487-2351693, 0487-2354851, 9544568840 (തൃശൂർ അഞ്ചേരി) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ജി.എം.പി മാനദണ്ഡങ്ങൾ അനുസൃതമായി സഹകരണ ഫെഡറേഷൻ ഉൽപാദിപ്പിക്കുന്ന ആയൂർധാര ബ്രാൻഡ് മരുന്നുകൾ, ആയൂർബാം, ആയൂർധാരാ ലിൻ, ഡയാബ്, എക്‌സ്പവർ, പൂക്കുലാദി ലേഹ്യം എന്നീ പേറ്റന്റ് മരുന്നുകളും വിൽപ്പനയ്ക്ക് ലഭ്യമാണ്.

NO COMMENTS