ആയൂർവേദ ഫാർമസിസ്റ്റ് ഒഴിവ്

34

ആലപ്പുഴ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 27,900- 63,700 ശമ്പളനിരക്കിൽ അദർ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ആയുർവേദ ഫാർമസിസ്റ്റ് Gr.II ഒരു താല്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി യും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ ഫാർമസി ട്രെയിനിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.

2021 ജനുവരി ഒന്നിന് 18നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 ജനുവരി 21നകം ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

NO COMMENTS