രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ആയുഷ് വകുപ്പ്

112

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ആയുഷ് വകുപ്പ്. തമ്പാനൂർ, കൊച്ചുവേളി, പേട്ട,വർക്കല റെയിൽവേ സ്റ്റേഷനുകളിലും,തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും 24 മണിക്കൂറും ആയുഷ് സംഘം പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവെയ്‌ലൻസ് പോയിന്റിൽ നാല് മെഡിക്കൽ ഓഫീസർമാരും,വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സർവെയ്‌ലൻസ് പോയിന്റുകളിൽ ഡോക്ടർമാർ,നഴ്സുമാർ,അറ്റെൻഡർമാർ എന്നിവർ അടങ്ങുന്ന  സംഘവും പ്രവർത്തിക്കുന്നുണ്ട്.

35 ഓളം പേർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കർമനിരതരാണ്.ഫ്ലാഷ് തെർമോമീറ്റർ ഉപയോഗിച്ച് യാത്രക്കാരുടെ പനി പരിശോധിക്കുന്നു.രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ വിവരങ്ങൾ ദിശയിൽ അറിയിക്കുകയും യാത്രക്കാർക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച ബോധവൽക്കരണം  നൽകുകയും ചെയ്തു വരുന്നു.

ചെക്ക്പോസ്റ്റുകളിലും വകുപ്പ് പ്രവർത്തകരുടെ സേവനം ലഭ്യമാണ്.വെള്ളറട,പൂവാർ ചെക്ക്‌പോസ്റ്റുകളിൽ പത്തോളം പേർ ചേർന്ന് പനി പരിശോധനയും ബോധവൽ
ക്കരണവും നൽകുന്നു.ഫാർമസിസ്റ്റുകളും അറ്റൻഡർമാരും അടങ്ങുന്നതാണ് ഇവിടുത്തെ പരിശോധനാ സംഘം.തമ്പാനൂർ ബസ്  സ്റ്റാന്റിൽ ഇന്നലെ (മാർച്ച് 23) മുതൽ അന്തരീക്ഷ ശുദ്ധീകരണം,അണു നശീകരണം എന്നിവ നടപ്പിലാക്കി.

എല്ലാദിവസവും രാവിലെ ഒൻപത് മുതൽ പത്ത് വരെയും വൈകുന്നേരം നാല് മുതൽ അഞ്ചു വരെയും അന്തരീക്ഷ ശുദ്ധീകരണവും അണു നശീകരണവും നടക്കും.ഒരു മെഡിക്കൽ ഓഫീസർ,ഒരു ഫർമസിസ്റ്റ്, രണ്ട് അറ്റൻഡർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്.

NO COMMENTS