എറണാകുളം : ആയുഷ്മാന്‍ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എറണാകുളം ജില്ലയില്‍ 86 ശതമാനം പൂര്‍ത്തിയായി. 2008 മുതൽഉണ്ടായിരുന്ന ആർഎസ്ബിവൈ പദ്ധതിയാണ് ഈ വർഷം ഏപ്രിൽ 1 മുതൽ ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി എന്ന പേരിൽ അറിയപ്പെടുന്നത്. ആശുപത്രികളിൽ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ അഞ്ചു ലക്ഷംരൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും.
2019 മാർച്ച് വരെ എറണാകുളം ജില്ലയിൽ 270134 കുടുംബങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. ഇതിൽ 231459 കുടുംബങ്ങൾക്ക് ഇതുവരെകാർഡുകൾ വിതരണം ചെയ്തു കഴിഞ്ഞു. കുടുംബത്തിലെ ഒരു അംഗം കാർഡ് പുതുക്കിയാൽ മതി. മറ്റ് അംഗങ്ങൾക്കു ചികിത്സആവശ്യമെങ്കിൽ കാർഡിൽ അവരുടെ പേര് കൂട്ടിച്ചേർക്കാം. ആഗസ്റ്റ് 30 നു മുൻപ് കുടുംബത്തിലെ ഒരാളെങ്കിലും ഇൻഷുറൻസ്കാർഡ് പുതുക്കിയാൽ മാത്രമേ ആഗസ്റ്റ് 30 നു ശേഷം മറ്റു അംഗങ്ങളെ ഈ കാർഡിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.
ആരൊക്കെ അർഹരാണ് ?
കേരള സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ് , കേന്ദ്ര സർക്കാർപദ്ധതിയായ ആർഎസ്ബിവൈ തുടങ്ങിയവയിൽ റജിസ്റ്റർ ചെയ്ത് 2019 മാർച്ച് 31 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചുകൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽആയുഷ്മാൻ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും പദ്ധതിയിൽ അർഹതയുണ്ട്. തദ്ദേശസ്ഥാപനഅടിസ്ഥാനത്തിൽ ഇവയുടെ കാർഡ് വിതരണം നടന്നുവരുന്നു. മതിയായ രേഖകൾ (റേഷൻ കാർഡ്, ഇൻഷ്വറൻസ് കാർഡ്/പ്രധാനമന്ത്രിയുടെ കത്ത്, ആധാർ കാർഡ്) സഹിതം എത്തി കാർഡ് പുതുക്കിയെടുക്കാവുന്നതാണ്. ഇൻഷ്വറൻസ് കാർഡ്ഉപയോഗിച്ച് ചികിത്സ നടത്തിയില്ലെങ്കിലും എല്ലാ വർഷവും പുതുക്കാൻ ശ്രദ്ധിക്കണം.
എനിക്ക് ഇതു വരെ കാർഡില്ല. എനിക്ക് ചേരാൻ കഴിയുമോ ?
പുതിയതായി കുടുംബങ്ങൾക്കു കാർഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ഇതുവരെ വിളിച്ചിട്ടില്ല. കുടുംബത്തിലെആർക്കെങ്കിലും കാർഡ് ഉണ്ടെങ്കിൽ അതിൽ ഉൾപ്പെടുത്താം.
എന്തൊക്കെ പരിരക്ഷകൾ.
പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ട്. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഇൻഷ്വറൻസ് കാർഡ് ഈ കൗണ്ടറിൽ നൽകേണ്ടതാണ്. റേഷൻ കാർഡ്, ആധാർകാർഡ് പോലെയുള്ള രേഖകളും കൈവശം വയ്ക്കുക. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തിചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്.
കിടത്തി ചികിത്സ സമയത്തെ ചികിത്സകൾ,മരുന്നുകൾ, പരിശോധനകൾ തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമായി ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു 3 ദിവസം മുൻപും വിടുതൽ ചെയ്തശേഷം 5 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ, മരുന്നുകൾ എന്നിവയുംസൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾ, ആവശ്യമായ മരുന്നുകൾ, വേണ്ടിവരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.
ഡയാലിസിസ്, റേഡിയേഷൻ,കീമോതെറാപ്പി, കണ്ണു സംബന്ധമായ അസുഖങ്ങൾ തുടങ്ങി നിർബന്ധമായും ആശുപത്രിയിൽ കിടക്കേണ്ടി വരാത്തചികിത്സകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറൽ വാർഡ്, തീവ്ര പരിചരണ വാർഡ് എന്നിവിടങ്ങളിൽ കിടത്തിയുള്ളചികിത്സകൾക്കു മാത്രമാണ് ആനുകൂല്യം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ – കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കുടുംബത്തിലെ റേഷൻ കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങൾക്കും അംഗത്വം എടുക്കാവുന്നതാണ്.
കുടുംബത്തിലെ ഒരു അംഗം കാർഡ് പുതുക്കിയാൽ മതി. മറ്റ് അംഗങ്ങൾക്കു ചികിത്സ വേണമെങ്കിൽ കാർഡിൽ അവരുടെ പേര്കൂട്ടിച്ചേർക്കാം. റേഷൻ കാർഡിൽ പേരില്ലാത്തവരാണ് കൂട്ടിച്ചേർക്കാൻ വരുന്നതെങ്കിൽ അവർ റേഷൻ കാർഡിൽ ഉള്ളഅംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാം. ഉദാ. ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്.
പദ്ധതിയിൽ അംഗമാകുന്നതിനും പിന്നീട് കൂട്ടി ചേർക്കേണ്ട അവസരത്തിലും അവരവരുടെ ആധാർ കാർഡ്, റേഷൻ കാർഡ്, 2018-19 വർഷം സാധുവായ ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവയുടെ അസ്സൽ ഹാജരാക്കേണ്ടതാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് നഷ്ടപ്പെട്ടാൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന നിങ്ങൾ കാർഡ് പുതുക്കാൻസമയത്ത് നൽകിയ മൊബൈൽ നമ്പർ ആശുപത്രി കൗണ്ടറിൽ നൽകിയാലും സൗജന്യ ചികിത്സ ലഭിക്കുന്നതാണ്.
ഒരു കുടുംബത്തിന് അംഗത്വം എടുക്കുന്നതിനു 50 രൂപയാണ് നൽകേണ്ടത്. കുടുംബത്തിലെ ബാക്കി അംഗങ്ങളെകൂട്ടിച്ചേർക്കുന്ന അവസരത്തിൽ പണം നൽകേണ്ടതില്ല.
ജില്ലയിലെ പൊതുവായ കാർഡ് വിതരണ കേന്ദ്രങ്ങൾ
പറവൂർ മുനിസിപ്പൽ ലൈബ്രറി, പള്ളുരുത്തി ലൈബ്രറി, പള്ളോത്തു രാമൻ ഹാൾ ഫോർട്ട് കൊച്ചി വെളി, കാൽവത്തികമ്മ്യൂണിറ്റി ഹാൾ, ജനറൽ ആശുപത്രി മുവാറ്റുപുഴ, ജനറൽ ആശുപത്രി എറണാകുളം, കൂടാതെ പഞ്ചായത്ത് തലങ്ങളിൽരണ്ടാംഘട്ട കാർഡ് വിതരണവും നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ, കുടുംബശ്രീപ്രവർത്തകർറെയോ ബന്ധപെടുക..
മഹേഷ് 9349104059
ടോൾ ഫ്രീ.
1800 200 2530, (10 എ.എം മുതൽ 5 പി.എം വരെ)
1800 121 2530 (10 എ.എം മുതൽ 5 പി.എം വരെ