അയങ്കാളി ജയന്തി ദിനത്തിലെ അവധി പുനസ്ഥാപിച്ചു

267

തിരുവനന്തപുരം: ഓഗസ്റ്റ് 28 ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തി അവധി പുനഃസ്ഥാപിച്ചു. മൂന്നു വര്‍ഷം മുമ്ബ് പ്രഖ്യാപിച്ച അവധി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്നാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2014 ലാണ് അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 പൊതുഅവധിയായി പ്രഖ്യാപിച്ചത്.

NO COMMENTS