അയ്യൻകാളി ജയന്തി ആഘോഷം 28ന്

38

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മ അയ്യൻകാളിയുടെ 157-ാം ജയന്തി ആഘോഷം 28ന് നടക്കും. രാവിലെ ഒൻപതിന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ കെ. ശ്രീകുമാർ, വി.കെ പ്രശാന്ത് എം.എൽ.എ, പുനീത് കുമാർ ഡയറക്ടർ തുടങ്ങിയവർ സംബന്ധിക്കും.

NO COMMENTS