അയ്യങ്കാളി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

142

കാസറകോട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ ഷിപ്പിന് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടു ക്കുന്നതിന് നാലാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മത്സര പരീക്ഷ നടത്തും.

പൂരിപ്പിച്ച അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യ പത്രം സഹിതം, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ജനുവരി 31 നകം ലഭിക്കണം.ഫോണ്‍ നമ്പര്‍: 04994-255466.

NO COMMENTS