AZADI 2K22 – യൂണിയൻ ഡേയും ആർട്സ് ക്ലബും ഉദ്ഘാടനവും നാഷണൽ കോളേജിൽ നടന്നു

146

തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിൽ യൂണിയൻ ഡേ “AZADI 2K22” യും ആർട്സ് ക്ലബും ഉദ്ഘാടനവും നടന്നു.

യൂണിയൻ ഡേ “AZADI 2K22″യുടെ ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ വിനോദ് വെെശാഖി യും ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ട്രാവൽ & ഫുഡ് വ്ലോഗർ മുകേഷ് എം നായരും നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ എസ് എ ഷാജഹാൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ IQAC കോഡിനേറ്റർ ഷബീർ അഹമ്മദ് എൻ, മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് ഹെഡ് ഷിബിത ബി എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ഗൗതം എസ് സ്വാഗതവും വെെസ് ചെയർമാൻ ദേവു എസ് ബി കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

NO COMMENTS