പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയാണെങ്കില്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയാറാണെന്ന് അഴഗിരി

182

ചെന്നൈ : പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയാണെങ്കില്‍ ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയാറാണെന്ന് അഴഗിരി. സ്റ്റാലിന്റെ നേതൃത്വത്തെ അംഗീകരിക്കാനും സ്റ്റാലിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും താന്‍ തയാറാണെന്നും പക്ഷേ പാര്‍ട്ടിയില്‍ തന്നെ തിരിച്ചെടുക്കണമെന്നുമാണ് അഴഗിരി പറയുന്നത്. പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനായില്ലെങ്കില്‍ ഭാവി പരിപാടികള്‍ തന്റെ അനുയായികളുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും അഴഗിരി പറഞ്ഞു. ഇവരുടെ പിതാവും ഡിഎംകെ മുന്‍ അധ്യക്ഷനുമായ എം കരുണാനിധിയുടെ സ്മാരകത്തിലേക്ക് സെപ്റ്റംബര്‍ അഞ്ചിന് നടത്താന്‍ തീരുമാനിച്ച മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭരണകക്ഷയില്‍ നിന്ന് മാര്‍ച്ചിന് പിന്‍തുണയുണ്ടെന്നും അഴഗിരി പറഞ്ഞു.

NO COMMENTS