ലണ്ടന്‍: ക്വാര്‍ട്ടറില്‍ നപ്പോളിയെ കീഴടക്കിയാണ് ആഴ്സണല്‍ സെമിയില്‍ എത്തിയത്. യൂറോപ്പ ലീഗില്‍ ആഴ്സണലും ചെല്‍സിയും സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പാദത്തില്‍ 2-0ന്റെ വിജയം സ്വന്തമാക്കിയ ആഴ്സണല്‍ രണ്ടാം പാദത്തില്‍ നാപ്പോളിയെ അവരുടെ ഗ്രൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിനു വീണ്ടും പരാജയപ്പെടുത്തി. ഫ്രീ കിക്കിലൂടെ ലാകസറ്റേയാണ് ആഴ്സണലിന്റെ വിജയ ഗോള്‍ നേടിയത്. ഇതോടെ ആഴ്സണലിന് ഇരുപാദങ്ങളിലുമായി 3-0ന്റെ ജയം.
ക്വര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്ലാവിയ പ്രഹയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ മുന്നേറ്റം. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ച ചെല്‍സി ഇരുപാദങ്ങളിലുമായി 5-3ന് മുന്നിലെത്തി. ആഴ്സണലിന് വേണ്ടി പെഡ്രോ(5,27) ഇരട്ടഗോള്‍ നേടി. ഒളിവര്‍ ജിറൂദ്(17) മൂന്നാമത്തെ ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ സ്ലാവിഹ താരം ഡെലിയുടെ വക സെല്‍ഫ് ഗോളായിരുന്നു. സേവ്കിക്(51,54), തോമസ് സൗസെ(25) എന്നിവരാണ് സ്ലാവിയയുടെ ഗോള്‍ സ്കോറര്‍മാര്‍. മേയ് മൂന്നിന് നടക്കുന്ന ആദ്യപാദ സെമിയില്‍ വലന്‍സിയയാണ് ആഴ്സണലിന്റെ എതിരാളി. ഫ്രാങ്ക്ഫര്ട്ടാണ് ചെല്‍സിയുടെ എതിരാളി.