ന്യൂഡല്‍ഹി • ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനുമേല്‍ പണം ചെലവഴിക്കുന്നതു സംബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് സുപ്രീംകോടതിയുടെ ഉത്തരവ്. ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി പണം ചെലവഴിക്കാനാണ് അനുമതി നല്‍കിയത്. ഇതിനായി 1.33 കോടി രൂപ ചെലവഴിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിസിസിഐ സുപ്രീംകോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി ചെലവഴിക്കാനാണ് ഈ തുക. ഇതില്‍ മുംബൈയില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് ഡിസംബര്‍ എട്ടിനും ചെന്നൈയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ഡിസംബര്‍ 16നും ആരംഭിക്കും. പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു ടെസ്റ്റുകളുടെ ചെലവുകളിലേക്കായി 1.33 കോടി രൂപ അതാത് സംസ്ഥാന അസോസിയേഷനുകള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്.