ന്യൂഡല്‍ഹി: ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാക് താരങ്ങള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ബി.ജെ.പി. തീവ്രവാദത്തെ അപലപിക്കുന്നതിലൂടെ പാക് താരങ്ങള്‍ അവരുടെ രാജ്യത്തോട് നന്മയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.പാകിസ്താനില്‍ ഭീകരതയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലുമുണ്ടെന്ന് തെളിയിക്കാന്‍ പാക് താരങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സിംഗ് പറഞ്ഞു. ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാക് താരങ്ങള്‍ ഭീകരതയെ അപലപിക്കണമെന്നാണ് ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ നിലപാട്. അതുകൊണ്ട് തന്നെ ഭീകരതയുടെ കാര്യത്തില്‍ പാക് താരങ്ങള്‍ രണ്ട് നിലപാട് സ്വീകരിക്കരുതെന്നും സിംഗ് ആവശ്യപ്പെട്ടു.ബോളിവുഡിലെ പാക് താരങ്ങളായ മഹിര ഖാനും ഫവാദ് ഖാനും ഭീകരതയെ അപലപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് താരങ്ങളെ ബോളിവുഡില്‍ നിന്ന് വിലക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.