സി.പി.എമ്മുമായി അടുത്തബന്ധമുള്ളവരാണു കണ്ണമ്മൂല കൊലപാതകത്തിനു പിന്നിലെന്നു ബി.ജെ.പി

252

തിരുവന്തപുരം: സി.പി.എമ്മുമായി അടുത്തബന്ധമുള്ളവരാണു കണ്ണമ്മൂല കൊലപാതകത്തിനു പിന്നിലെന്നു ബി.ജെ.പി. വക്താവ് എം.എസ്. കുമാര്‍. ഇതു ഗുണ്ടാ ആക്രമണമായി ചിത്രീകരിക്കാനാണു സി.പി.എം. ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പെറ്റി കേസുപോലുമില്ലാത്ത വിഷ്ണു എങ്ങനെയാണു ഗുണ്ടയാകുന്നത്? അഞ്ചു വര്‍ഷമായി ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനും യുവമോര്‍ച്ചയുടെ യൂണിറ്റ് പ്രസിഡന്‍റുമാണു വിഷ്ണു. മഹിളാ മോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകയാണ് അദ്ദേഹത്തിന്‍റെ അമ്മ. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കു സി.പി.എമ്മുമായി ബന്ധമുണ്ടെന്നും ഇവര്‍ ഒരാഴ്ച കഴിഞ്ഞു പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY